Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wildlife Attacks

വന്യജീവി ആക്രമണം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ‘വി​ഷ​ൻ 2031’ ന​ട​പ്പാ​ക്കും: മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന​​​സം​​​ര​​​ക്ഷ​​​ണം, ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്തം, ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ എ​​​ന്നി​​​വ ഏ​​​കോ​​​പി​​​പ്പി​​​ച്ചു വന്യജീവി ആക്രമണം ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വ​​​നം വ​​​കു​​​പ്പ് ദീ​​​ർ​​​ഘ​​​കാ​​​ല ന​​​യ​​​രേ​​​ഖ​​​യാ​​​യ ‘വി​​​ഷ​​​ൻ 2031’ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ണ്‍ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

മൃ​​​ഗ​​​ങ്ങ​​​ൾ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങു​​​ന്ന​​​തു ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ കാ​​​ട്ടി​​​നു​​​ള്ളി​​​ൽ​​ത്ത​​​ന്നെ നി​​​ല​​​നി​​​ർ​​​ത്തു​​​ക, വന്യജീവി ആക്രമണ​​​ങ്ങ​​​ളു​​​ടെ തീ​​​വ്ര​​​ത ല​​​ഘൂ​​​ക​​​രി​​​ക്കു​​​ക എ​​​ന്നി​​​വ​​​യ്ക്കാ​​​ണു സ​​​ർ​​​ക്കാ​​​ർ മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്ന​​​ത്.

മ​​​നു​​​ഷ്യ-​​​വ​​​ന്യ​​​ജീ​​​വി സം​​​ഘ​​​ർ​​​ഷ​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​കു​​​ന്ന മ​​​ര​​​ണ​​​ങ്ങ​​​ൾ, പ​​​രി​​​ക്കു​​​ക​​​ൾ, കൃ​​​ഷി​​​നാ​​​ശം എ​​​ന്നി​​​വ​​​യ്ക്കു വേ​​​ഗ​​​ത്തി​​​ലു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും സ​​​ർ​​​ക്കാ​​​ർ വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് പ​​​ലി​​​ശ​​​ര​​​ഹി​​​ത വാ​​​യ്പ പരിഗണിക്കും

വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് പ​​​ലി​​​ശര​​​ഹി​​​ത വാ​​​യ്പ ന​​​ൽ​​​കു​​​ന്ന കാ​​​ര്യം സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ണ്‍.

റി​​​​സ​​​​ർ​​​​വ് ഫോ​​​​ഴ്സി​​​​നെ സ​​​​ജ്ജ​​​​മാ​​​​ക്കും

വ​​​​ന്യ​​​​മൃ​​​​ഗ ശ​​​​ല്യം നേ​​​​രി​​​​ടാ​​​​ൻ 500 പേ​​​​ര​​​​ട​​​​ങ്ങി​​​​യ റി​​​​സ​​​​ർ​​​​വ് ഫോ​​​​ഴ്സി​​​​നെ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി സ​​​​ജ്ജ​​​​മാ​​​​ക്കും. അ​​​​ഞ്ചു പേ​​​​ര​​​​ട​​​​ങ്ങി​​​​യ നൂ​​​​റു ടീ​​​​മു​​​​ക​​​​ളാ​​​​ക്കി ഇ​​​​വ​​​​രെ സം​​​​സ്ഥാ​​​​ന​​​​മാ​​​​കെ വി​​​​ന്യ​​​​സി​​​​ക്കും. ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കും കാ​​​​ടി​​​​നെ​​​​ക്കു​​​​റി​​​​ച്ച് അ​​​​റി​​​​വു​​​​ള്ള​​​​വ​​​​ർ​​​​ക്കും ഇ​​​​തി​​​​ൽ മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കും.

മു​​​​ൻ​​​​പ് 30, 40 ആ​​​​ന​​​​ക​​​​ൾ കൂ​​​​ട്ട​​​​മാ​​​​യി നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത് ഇ​​​​പ്പോ​​​​ഴി​​​​ല്ല. ഇ​​​​തി​​​​ന്‍റെ കാ​​​​ര​​​​ണ​​​​വും പ​​​​ഠി​​​​ക്കും. കെ.​​​​ രാ​​​​ജ​​​​ന്‍റെ സ​​​​ബ്മി​​​​ഷ​​​​നു മ​​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ണ്‍ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി.

National

മഹാരാഷ്‌ട്രയിലെ വന്യജീവി ആക്രമണം; അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ മ​​​രി​​​ച്ച​​​ത് 420 പേ​​​ർ

മും​​​ബൈ: അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജീ​​​വ​​​ൻ​​​ന​​​ഷ്ട​​​മാ​​​യ​​​ത് 420 പേ​​​ർ​​​ക്ക്. ഇ​​​തി​​​ൽ 248 പേ​​​രു​​​ടെ മ​​​ര​​​ണം ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ്.

104 പേ​​​ർ പു​​​ള്ളി​​​പ്പു​​​ലി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലും കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്ന് വ​​​നം​​​മ​​​ന്ത്രി ഗ​​​ണേ​​​ഷ് നാ​​​യി​​​ക് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം വി​​​ദ​​​ർ​​​ഭ മേ​​​ഖ​​​ല​​​യി​​​ൽ മാ​​​ത്രം വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 47 പേ​​​ർ മ​​​രി​​​ച്ചു.

കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി 8.27 കോ​​​ടി​​​രൂ​​​പ വി​​​ത​​​ര​​​ണം ചെ​​​യ്തു​​വെ​​ന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.

District News

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ശാ​ശ്വ​ത​പ​രി​ഹാ​രം വേ​ണമെന്നു മാ​ണി സി. ​കാ​പ്പ​ൻ

ഈ​രാ​റ്റു​പേ​ട്ട: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്നു ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും സ​ണ്ണി പൈ​ക​ട ഈ​രാ​റ്റു​പേ​ട്ട​യി​ൽ അ​നു​ഷ്ഠി​ക്കു​ന്ന നി​രാ​ഹാ​ര​സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ. നി​രാ​ഹാ​ര​സ​മ​ര​ത്തി​ന്‍റെ ഏ​ഴാം ദി​വ​സം സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ വി.​എം. അ​ബ്ദു​ള്ളാ​ഖാ​ൻ, ഒ.​ഡി. കു​ര്യാ​ക്കോ​സ്, അ​ഡ്വ. സു​ഹൈ​ൽ ഖാ​ൻ, ഷി​നോ​യ് തു​രു​ത്തി​യി​ൽ, റോ​യി മേ​ക്ക​ല്ലാ​യി​ൽ,അ​പ്പ​ച്ച​ൻ പാ​റ​ന്തോ​ട്ട​ത്തി​ൽ, എ.​എ​സ്. ത​ങ്ക​പ്പ​ൻ, ജോ​സ് വ​യം​പോ​ത്ത​നാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് എം​എ​ൽ​എ​യെ സ്വീ​ക​രി​ച്ചു.

Kerala

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ; വി​ള​നാ​ശ​ത്തി​നു​ള്ള ന​ഷ്‌ടപ​രി​ഹാ​രം വ​ർ​ധി​പ്പി​ക്കും: ധ​ന​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​കു​​​ന്ന വി​​​ള​​​നാ​​​ശ​​​ത്തി​​​നു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ.

വ​​​ള​​​ർ​​​ത്തു​​​മൃ​​​ഗ​​​ങ്ങ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടാ​​​ൽ ന​​​ൽ​​​കു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക​​​യും വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ് ദീ​​​ർ​​​ഘ​​​കാ​​​ല ചി​​​കി​​​ത്സ​​​യി​​​ലാ​​​കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യ​​​വും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്നും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ബ​​​ജ​​​റ്റ് ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ൽ മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഈ ​​​വ​​​ർ​​​ഷം മു​​​ത​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ ക​​​രാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ദി​​​വ​​​സ​​​വേ​​​ത​​​ന​​​ക്കാ​​​രു​​​ടെ​​​യും വേ​​​ത​​​നം അ​​​ഞ്ചു ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ചു. പ്രീ​​​പ്രൈ​​​മ​​​റി ആ​​​യ​​​മാ​​​രു​​​ടെ പ്ര​​​തി​​​മാ​​​സ വേ​​​ത​​​ന​​​ത്തി​​​ൽ 500 രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​ വ​​​രു​​​ത്തി.

ലം​​​പ്സം​​​ഗ്രാ​​​ന്‍റ് പ​​​ത്ത് ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ചു. എ​​​സ്‌​​​സി എ​​​സ്ടി പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ അ​​​ല​​​വ​​​ൻ​​​സ് ആ​​​യി​​​രം രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ച്ച​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഇ​​​തു​​​ൾ​​​പ്പെ​​​ടെ ബ​​​ജ​​​റ്റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ഴു​​​പ​​​തോ​​​ളം പു​​​തി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളും ധ​​​ന​​​മ​​​ന്ത്രി സ​​​ഭ​​​യി​​​ൽ ന​​​ട​​​ത്തി.

കാ​​​ഷ്യു കോ​​​ർ​​​പറേ​​​ഷ​​​നി​​​ലെ​​​യും കാ​​​പെ​​​ക്സി​​​ലെ​​​യും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ഗ്രാ​​​റ്റു​​​വി​​​റ്റി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. നോ​​​ണ്‍ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് പെ​​​ൻ​​​ഷ​​​ൻ വ​​​ർ​​​ധി​​​പ്പി​​​ക്കും. ക​​​യ​​​ർ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ റി​​​ട്ട​​​യ​​​ർ​​​മെ​​​ന്‍റ് ബെ​​​നി​​​ഫി​​​റ്റ് കു​​​ടി​​​ശി​​​ക ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.

കൈ​​​ത്ത​​​റി നെ​​​യ്ത്തു​​​കാ​​​ർ​​​ക്കും അ​​​നു​​​ബ​​​ന്ധ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​മു​​​ള്ള പ്രൊ​​​ഡ​​​ക്‌​​​ഷ​​​ൻ ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് തു​​​ക ന​​​ൽ​​​കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ക​​​ള​​​മ​​​ശേ​​​രി മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ആ​​​ലു​​​വ ആ​​​ല​​​ങ്ങാ​​​ട് റോ​​​ഡി​​​ന്‍റെ വീ​​​തി കൂ​​​ട്ടു​​​ന്ന​​​തി​​​നും ക​​​ള​​​മ​​​ശേ​​​രി പോ​​​ളി​​​ടെ​​​ക്നി​​​ക്കി​​​ന്‍റെ ഓ​​​ഡി​​​റ്റോ​​​റി​​​യം നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മുള്ള തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Kerala

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് ശാ​സ്ത്രീ​യ​വും സു​സ്ഥി​ര​വു​മാ​യ പ​രി​ഹാ​രം വേ​ണം

കോ​ട്ട​യം: പെ​രു​കി​വ​രു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് ശാ​സ്ത്രീ​യ​വും സു​സ്ഥി​ര​വു​മാ​യ പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് കാ​സ​ര്‍​ഗോ​ഡ് വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ന​ട​ന്നു​വ​രു​ന്ന ക​ര്‍​ഷ​ക സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യ​പി​ച്ച് ഈ​രാ​റ്റു​പേ​ട്ട​യി​ലും അ​നി​ശ്ചി​ത​കാ​ല ഉ​പ​വാ​സം ന​ട​ത്തും.

നാ​ളെ മു​ത​ല്‍ ഈ​രാ​റ്റു​പേ​ട്ട സ​ത്യ​ഗ്ര​ഹ​പ​ന്ത​ലി​ല്‍ ക​ര്‍​ഷ​ക സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ​ണ്ണി പൈ​ക​ട അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ​മാ​രം​ഭി​ക്കും. അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ​ത്തി​നു മു​ന്നോ​ടി​യാ​യി വെ​ള്ള​രി​ക്കു​ണ്ടി​ലെ സ​ത്യ​ഗ്ര​ഹ പ​ന്ത​ലി​ല്‍​നി​ന്ന് ഇ​ന്ന് സ​മ​ര​പ്ര​വ​ര്‍​ത്ത​ക​രോ​ടൊ​പ്പം പ​യ്യ​ന്നൂ​ര്‍ ശ്രീ​നാ​രാ​യ​ണ വി​ദ്യാ​ല​യ​ത്തി​ലെ ഗാ​ന്ധി​മാ​വി​ന്‍റെ ചു​വ​ട്ടി​ല്‍ സ്വാ​ത​ന്ത്ര​്യസ​മ​ര​സേ​നാ​നി വി.​പി. അ​പ്പു​ക്കു​ട്ട​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ സ​ത്യ​ഗ്ര​ഹ പ്ര​തി​ജ്ഞ​യെ​ടു​ത്തും പ​യ്യ​ന്നൂ​രി​ലെ സ്വാ​ത​ന്ത്ര​്യസ​മ​ര സ്മാ​ര​ക​ങ്ങ​ളി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യു​മാ​ണ് സ​ണ്ണി പൈ​ക​ട കോ​ട്ട​യ​ത്തേ​ക്ക് യാ​ത്ര തി​രി​ക്കുക.

നാ​ളെ രാ​വി​ലെ പത്തിനു ​കോ​ട്ട​യം തി​രു​ന​ക്ക​ര​യി​ല്‍ ഗാ​ന്ധിപ്ര​തി​മ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ​ശേ​ഷം ഈ​രാ​റ്റു​പേ​ട്ട​യി​ലേ​ക്ക് സ​ത്യ​ഗ്ര​ഹ​യാ​ത്ര ആ​രം​ഭി​ക്കും. സ​ത്യ​ഗ്ര​ഹ​യാ​ത്ര ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ട്ട​യം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാൻ എം.​പി. സ​ന്തോ​ഷ് കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഏ​റ്റു​മാ​നൂ​ര്‍, കി​ട​ങ്ങൂ​ര്‍, പാ​ലാ, ഭ​ര​ണ​ങ്ങാ​നം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ വി​ശ​ദീ​ക​ര​ണ​യോ​ഗ​ങ്ങ​ള്‍ ന​ട​ക്കും. കെ.​വി. ബി​ജു, പി.​ടി. ജോ​ണ്‍, ജോ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ സ​ത്യ​ഗ്ര​ഹ​പ്പ​ന്ത​ലി​ല്‍ എ​ത്തി​ച്ചേ​ർ​ന്ന് അ​നി​ശ്ചി​ത​കാ​ല ഉ​പ​വാ​സ​മാ​രം​ഭി​ക്കും. സ​ണ്ണി പൈ​ക​ട​യെ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി മു​ൻ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സി​റി​യ​ക് തോ​മ​സ് സ​ത്യ​ഗ്ര​ഹ ഹാ​ര​മ​ണി​യി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജോ​ണ്‍ ജോ​സ​ഫ്, ജോ​ര്‍​ജു​കു​ട്ടി ക​ട​പ്ലാ​ക്ക​ല്‍, ഉ​ണ്ണി​ക്കു​ഞ്ഞ് വെ​ള്ളൂ​ക്കു​ന്നേ​ല്‍, വി.​എം. അ​ബ്ദു​ള്ളാ​ഖാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

കാ​ടി​ന്‍റെ സേ​വ​നം എ​ല്ലാ​വ​ർ​ക്കും; വ​ന്യ​ജീ​വി ആ​ക്ര​മ​ണം നേ​രി​ടു​ന്ന​ത് മ​ല​യോ​ര ജ​ന​ത മാ​ത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ടി​​​ന്‍റെ ഗു​​​ണ​​​ങ്ങ​​​ൾ എ​​​ല്ലാ​​​വ​​​രും അ​​​നു​​​ഭ​​​വി​​​ക്കു​​​ന്പോ​​​ൾ വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ടു​​​ന്ന​​​തു കാ​​​ടി​​​ന​​​ടു​​​ത്തു താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ മാ​​​ത്ര​​​മാ​​​ണെ​​​ന്ന് ഡോ. ​​​അ​​​രു​​​ണ്‍ സ​​​ക്ക​​​റി​​​യ.

ഇ​​​തു വെ​​​റു​​​മൊ​​​രു പാ​​​രി​​​സ്ഥി​​​തി​​​ക പ്ര​​​ശ്ന​​​മ​​​ല്ല, സോ​​​ഷ്യോ, ഇ​​​ക്ക​​​ണോ​​​മി​​​ക്, ജി​​​യോ​​​ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ പ്ര​​​ശ്ന​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. നി​​​യ​​​മ​​​സ​​​ഭാ അ​​​ന്താ​​​രാ​​​ഷ്‌ട്ര പു​​​സ്ത​​​കോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന ‘കാ​​​ട്ടി​​​ലേ​​​ക്ക് മ​​​നു​​​ഷ്യ​​​രും നാ​​​ട്ടി​​​ലേ​​​ക്ക് മൃ​​​ഗ​​​ങ്ങ​​​ളും’ എ​​​ന്ന പാ​​​ന​​​ൽ ച​​​ർ​​​ച്ച മ​​​നു​​​ഷ്യ-​​​വ​​​ന്യ​​​ജീ​​​വി സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന ഒ​​​ന്നാ​​​യി.

വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ​​​ക്ക് ജീ​​​വി​​​ക്കാ​​​ൻ വേ​​​ണ്ട​​​ത്ര വ​​​ന​​​വി​​​സ്തൃ​​​തി കേ​​​ര​​​ള​​​ത്തി​​​ലി​​​ല്ലെ​​​ന്നും മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ൽ വ​​​ന്യ​​​ജീ​​​വി സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​കു​​​ന്പോ​​​ൾ വ​​​നം വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ വൈ​​​കു​​​ന്നു​​​വെ​​​ന്നു​​​മു​​​ള്ള നി​​​ല​​​പാ​​​ടാ​​​ണ് ച​​​ർ​​​ച്ച​​​യി​​​ൽ ച​​​ക്കി​​​ട്ട​​​പാ​​​റ പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സു​​​നി​​​ൽ മു​​​തു​​​കാ​​​ട് ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്.

ക​​​ടു​​​വ​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ച്ച​​​തും അ​​​വ​​​യു​​​ടെ സ്വ​​​ഭാ​​​വ​​​ത്തി​​​ൽ വ​​​ന്ന മാ​​​റ്റ​​​ങ്ങ​​​ളും വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ കൂ​​​ടാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് വ​​​നം വ​​​കു​​​പ്പി​​​ലെ പ്രോ​​​ജ​​​ക്ട് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ എം. ​​​ജോ​​​ഷി​​​ൽ പ​​​റ​​​ഞ്ഞു.

വ​​​ന​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​താ​​​ണ് വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ നാ​​​ട്ടി​​​ലി​​​റ​​​ങ്ങാ​​​നു​​​ള്ള ഒ​​​രു കാ​​​ര​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. എ​​​ഴു​​​ത്തു​​​കാ​​​ര​​​നും റി​​​ട്ട​​​യേ​​​ഡ് ഡെ​​​പ്യൂ​​​ട്ടി ഫോ​​​റ​​​സ്റ്റ് ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​റു​​​മാ​​​യ ജെ.​​​ആ​​​ർ. അ​​​നി മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി.

Leader Page

വന്യജീവി വിഷയത്തിൽ കർഷകർക്കൊപ്പം

വ​​​​​​ന്യ​​​​​​ജീ​​​​​​വി ആ​​​​​​ക്ര​​​​​​മ​​​​​​ണ വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ർ​​​​​​ക്കൊ​​​​​​പ്പ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു മാ​​​​​​ധ​​​​​​വ് ഗാ​​​​​​ഡ്ഗി​​​​​​ൽ. വ​​​​​​ന്യ​​​​​​ജീ​​​​​​വി​​​​​​ക​​​​​​ളെ നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​​ണ്ടെ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞ അ​​​​​​ദ്ദേ​​​​​​ഹം വ​​​​​​നം​​​​​​വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളെ നി​​​​​​ശി​​​​​​ത​​​​​​മാ​​​​​​യി വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ച്ചു. ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെ ജീ​​​​​​വ​​​​​​നും ജീ​​​​​​വ​​​​​​നോ​​​​​​പാ​​​​​​ധി​​​​​​ക​​​​​​ളും സം​​​​​​ര​​​​​​ക്ഷി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​ന്നി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ വ​​​​​​നം​​​​​​വ​​​​​​കു​​​​​​പ്പ് പി​​​​​​രി​​​​​​ച്ചു​​​​​​വി​​​​​​ട്ട് മ​​​​​​റ്റു സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ൾ ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ണം എ​​​​​​ന്നു​​​​​ള്ള​​​​​​ത്ര തീ​​​​​​വ്ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ നി​​​​​​ല​​​​​​പാ​​​​​​ട്.

1972ലെ ​​​​​​വ​​​​​​ന്യ​​​​​​ജീ​​​​​​വി സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​നി​​​​​​യ​​​​​​മം ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ​​​​​​വി​​​​​​രു​​​​​​ദ്ധ​​​​​​മാ​​​​​​ണെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു. കാ​​​​​​ര​​​​​​ണം അ​​​​​​ത് മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ ജീ​​​​​​വ​​​​​​നും സ്വ​​​​​​ത്തി​​​​​​നും സം​​​​​​ര​​​​​​ക്ഷ​​​​​​ണം ല​​​​​​ഭി​​​​​​ക്കാ​​​​​​നു​​​​​​ള്ള അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ത്തി​​​​​​നു വി​​​​​​രു​​​​​​ദ്ധ​​​​​​മാ​​​​​​ണ്. വ​​​​​​ന്യ​​​​​​ജീ​​​​​​വി സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​നു​​​​​​മാ​​​​​​ത്ര​​​​​​മാ​​​​​​ണ് ഈ ​​​​​​നി​​​​​​യ​​​​​​മം പ്രാ​​​​​​ധാ​​​​​​ന്യം ന​​​​​​ല്കു​​​​​​ന്ന​​​​​​ത്. ഈ ​​​​​​നി​​​​​​യ​​​​​​മം റ​​​​​​ദ്ദാ​​​​​​ക്ക​​​​​​ണം എ​​​​​​ന്ന​​​​​​ദ്ദേ​​​​​​ഹം ഉ​​​​​​റ​​​​​​പ്പി​​​​​​ച്ചു​​​​​​പ​​​​​​റ​​​​​​ഞ്ഞ​​​​​​പ്പോ​​​​​​ൾ പ​​​​​​ശ്ചി​​​​​​മ​​​​​​ഘ​​​​​​ട്ട റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടി​​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ എ​​​​​​തി​​​​​​ർ​​​​​​ത്ത​​​​​​വ​​​​​​ർ​​​​​​പോ​​​​​​ലും സ​​​​​​ർ​​​​​​വാ​​​​​​ത്മ​​​​​​നാ സ്വാ​​​​​​ഗ​​​​​​തം ചെ​​​​​​യ്തു. പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്തു​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ ജ​​​​​​ന​​​​​​പ​​​​​​ങ്കാ​​​​​​ളി​​​​​​ത്തം ഉ​​​​​​റ​​​​​​പ്പു​​​​​​വ​​​​​​രു​​​​​​ത്തി ജൈ​​​​​​വ​​​​​​വൈ​​​​​​വി​​​​​​ധ്യ​​​​​​നി​​​​​​യ​​​​​​മ​​​​​​മെ​​​​​​ന്ന ബ​​​​​​ദ​​​​​​ലും ഗാ​​​​​​ഡ്ഗി​​​​​​ൽ മു​​​​​​ന്നോ​​​​​​ട്ടു​​​​​​വ​​​​​​ച്ചു.

മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​യി​​​​​​ൽ മാ​​​​​​ത്രം വ​​​​​​ന്യ​​​​​​ജീ​​​​​​വി ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ളി​​​​​​ൽ 40,000 കോ​​​​​​ടി​​​​​​യി​​​​​​ലേ​​​​​​റെ രൂ​​​​​​പ​​​​​​യു​​​​​​ടെ കൃ​​​​​​ഷി​​​​​​നാ​​​​​​ശ​​​​​​മു​​​​​​ണ്ടാ​​​​​​യ കാ​​​​​​ര്യം അ​​​​​​ദ്ദേ​​​​​​ഹം എ​​​​​​ടു​​​​​​ത്തു​​​​​​പ​​​​​​റ​​​​​​ഞ്ഞു. ഇ​​​​​​തു​​​​​​പോ​​​​​​ലെ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ നാ​​​​​​ശ​​​​​​ന​​​​​​ഷ്‌​​​​​​ട​​​​​​ങ്ങ​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചും ക​​​​​​ണ​​​​​​ക്കു​​​​​​വേ​​​​​​ണം. പ​​​​​​ഠ​​​​​​നം ന​​​​​​ട​​​​​​ത്ത​​​​​​ണം.

ഇ​​​​​​വി​​​​​​ടെ വ​​​​​​നം​​​​​​വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ പ​​​​​​ക്ക​​​​​​ൽ വ​​​​​​ന്യ​​​​​​ജീ​​​​​​വി​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചോ അ​​​​​​വ​​​​​​യു​​​​​​ടെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ടോ ഒ​​​​​​രു ക​​​​​​ണ​​​​​​ക്കു​​​​​​മി​​​​​​ല്ലെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം ആ​​​​​​രോ​​​​​​പി​​​​​​ച്ചി​​​​​​രു​​​​​​ന്നു. വി​​​​​​ശ്വാ​​​​​​സ​​​​​​യോ​​​​​​ഗ്യ​​​​​​മ​​​​​​ല്ലാ​​​​​​ത്ത കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് അ​​​​​​വ​​​​​​ർ പ​​​​​​റ‍യു​​​​​​ന്ന​​​​​​ത്.

അ​​​​​​യ​​​​​​ഥാ​​​​​​ർ​​​​​​ഥ​​​​​​മാ​​​​​​യ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കി​​​​​​യാ​​​​​​ണ് വ​​​​​​നം​​​​​​വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ. വ​​​​​​ന്യ​​​​​​ജീ​​​​​​വി ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ മ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രു​​​​​​ടെ കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് മ​​​​​​തി​​​​​​യാ​​​​​​യ ന​​​​​​ഷ്‌​​​​​​ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​രം ന​​​​​​ല്ക​​​​​​ണം. ജീ​​​​​​വ​​​​​​നോ​​​​​​പാ​​​​​​ധി​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​ണ്ടാ​​​​​​കു​​​​​​ന്ന ന​​​​​​ഷ്‌​​​​​​ടം ഇ​​​​​​പ്പോ​​​​​​ൾ ആ​​​​​​രും പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്നു​​​​​​പോ​​​​​​ലു​​​​​​മി​​​​​​ല്ല. ഇ​​​​​​തി​​​​​​ലു​​​​​​ള്ള ക​​​​​​ടു​​​​​​ത്ത പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​വും അ​​​​​​ദ്ദേ​​​​​​ഹം പ്ര​​​​​​ക​​​​​​ടി​​​​​​പ്പി​​​​​​ച്ചി​​​​​​രു​​​​​​ന്നു.

ഷെ​​​​​​ഡ്യൂ​​​​​​ൾ​​​​​​ഡ് ജീ​​​​​​വി​​​​​​ക​​​​​​ളു​​​​​​ടെ പ​​​​​​ട്ടി​​​​​​ക​​​​​​പോ​​​​​​ലും മാ​​​​​​റ്റേ​​​​​​ണ്ട സ​​​​​​മ‍യം ക​​​​​​ഴി​​​​​​ഞ്ഞു. വ​​​​​​ന​​​​​​മി​​​​​​റ​​​​​​ങ്ങു​​​​​​ന്ന വ​​​​​​ന്യ​​​​​​ജീ​​​​​​വി​​​​​​ക​​​​​​ൾ ആ​​​​​​ളു​​​​​​ക​​​​​​ളെ കൊ​​​​​​ല്ലു​​​​​​മ്പോ​​​​​​ൾ അ​​​​​​ത്ത​​​​​​രം വ​​​​​​ന്യ​​​​​​ജീ​​​​​​വി​​​​​​ക​​​​​​ളെ കൊ​​​​​​ല്ലാ​​​​​​ൻ‌ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് അ​​​​​​നു​​​​​​വാ​​​​​​ദം ന​​​​​​ല്ക​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു ഗാ​​​​​​ഡ്ഗി​​​​​​ലി​​​​​​ന്‍റെ അ​​​​​​ഭി​​​​​​പ്രാ​​​​​​യം. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ മാ​​​​​​ത്ര​​​​​​മാ​​​​​​ണ് മൃ​​​​​​ഗ​​​​​​വേ​​​​​​ട്ട​​​​​​യ്ക്ക് സ​​​​​​മ്പൂ​​​​​​ർ​​​​​​ണ​​​​​​നി​​​​​​രോ​​​​​​ധ​​​​​​ന​​​​​​മു​​​​​​ള്ള​​​​​​തെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി. ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ നി​​​​​​ഗ​​​​​​മ​​​​​​ന​​​​​​ങ്ങ​​​​​​ളും നി​​​​​​ല​​​​​​പാ​​​​​​ടും വ​​​​​​ള​​​​​​രെ വ്യ​​​​​​ക്ത​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു.

മൃ​​​​​​ഗ​​​​​​വേ​​​​​​ട്ട തെ​​​​​​റ്റാ​​​​​​ണെ​​​​​​ന്ന ധാ​​​​​​ര​​​​​​ണ​​​​​​യാ​​​​​​ണ് ആ​​​​​​ദ്യം മാ​​​​​​റ്റേ​​​​​​ണ്ട​​​​​​ത്. ദേ​​​​​​ശീ​​​​​​യോ​​​​​​ദ്യാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു പു​​​​​​റ​​​​​​ത്ത് യു​​​​​​ക്തി​​​​​​പൂ​​​​​​ർ​​​​​​വം വേ​​​​​​ട്ട അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്ക​​​​​​ണം. 2002ലെ ​​​​​​ജൈ​​​​​​വ​​​​​​വൈ​​​​​​വി​​​​​​ധ്യ നി​​​​​​യ​​​​​​മം ന​​​​​​ട​​​​​​പ്പാ​​​​​​ക്ക​​​​​​ണം. സ്വ​​​​​​ന്തം ജീ​​​​​​വ​​​​​​നു ഭീ​​​​​​ഷ​​​​​​ണി​​​​​​യു​​​​​​ണ്ടാ​​​​​​കു​​​​​​മ്പോ​​​​​​ൾ ചെ​​​​​​യ്യു​​​​​​ന്ന കൊ​​​​​​ല​​​​​​പാ​​​​​​ത​​​​​​ക​​​​​​ത്തി​​​​​​നു​​​​​​പോ​​​​​​ലും സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​മു​​​​​​ള്ള നാ​​​​​​ടാ​​​​​​ണ്.

പ​​​​​​ക്ഷേ, ആ ​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് ഒ​​​​​​രു മൃ​​​​​​ഗ​​​​​​മാ​​​​​​കു​​​​​​മ്പോ​​​​​​ൾ ഒ​​​​​​ന്നും ചെ​​​​​​യ്യാ​​​​​​ൻ പാ​​​​​​ടി​​​​​​ല്ലെ​​​​​​ന്നു വ​​​​​​രു​​​​​​മ്പോ​​​​​​ൾ എ​​​​​​ന്തൊ​​​​​​രു നി​​​​​​യ​​​​​​മ​​​​​​മാ​​​​​​ണീ നാ​​​​​​ട്ടി​​​​​​ൽ എ​​​​​​ന്ന ഗാ​​​​​​ഡ്ഗി​​​​​​ലി​​​​​​ന്‍റെ ചോ​​​​​​ദ്യം ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദ​​​​​​പ്പെ​​​​​​ട്ട ആ​​​​​​രു​​​​​​ടെ​​​​​​യെ​​​​​​ങ്കി​​​​​​ലും നെ​​​​​​ഞ്ചി​​​​​​ൽ ത​​​​​​റ​​​​​​ച്ചോ എ​​​​​​ന്ന​​​​​​റി​​​​​​യി​​​​​​ല്ല. പ​​​​​​ക്ഷേ, അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​സ്ഥ​​​​​​രാ​​​​​​യ ആ​​​​​​യി​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെ ഉ​​​​​​ള്ളി​​​​​​ൽ മു​​​​​​ഴ​​​​​​ങ്ങു​​​​​​ന്ന ചോ​​​​​​ദ്യ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ത്.

മാ​​​​​​ധ​​​​​​വ് ഗാ​​​​​​ഡ്ഗി​​​​​​ൽ എ​​​​​​ന്ന പ​​​​​​രി​​​​​​സ്ഥി​​​​​​തി ശാ​​​​​​സ്ത്ര​​​​​​ജ്ഞ​​​​​​ൻ വി​​​​​​ട​​​​​​പ​​​​​​റ​​​​​​ഞ്ഞെ​​​​​​ങ്കി​​​​​​ലും അ​​​​​​ദ്ദേ​​​​​​ഹം ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​യ പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചും പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​ങ്ങ​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചും കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന് ഇ​​​​​​നി​​​​​​യും ച​​​​​​ർ​​​​​​ച്ച ചെ​​​​​​യ്യാ​​​​​​തെ വ​​​​​​യ്യ. കാ​​​​​​ര​​​​​​ണം ന​​​​​​മ്മു​​​​​​ടെ നി​​​​​​ല​​​​​​നി​​​​​​ല്പി​​​​​​ന്‍റെ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ​​​​​​വ.

Kerala

വന്യജീവി ആക്രമണം: സുപ്രീംകോടതി നിര്‍ദേശം ഉടന്‍ പ്രാവര്‍ത്തികമാക്കണം: ജോസ്.കെ.മാണി

കോ​ട്ട​യം: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തെ പ്ര​കൃ​തി​ദു​ര​ന്ത​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​വാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ക്ക് സു​പ്രിം​കോ​ട​തി ന​ല്‍കി​യ നി​ര്‍ദേ​ശം ഉ​ട​ന്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി.      

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​ക്ക​ണ​മെ​ന്ന് ദീ​ര്‍ഘ​കാ​ല​മാ​യി കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ഉ​ന്ന​യി​ച്ചി​രു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ആ​വ​ശ്യ​മാ​ണ്.    

ഇ​തു സം​ബ​ന്ധി​ച്ച നി​വേ​ദ​നം കേ​ന്ദ്ര​സ​ര്‍ക്കാ​രി​നും മു​ഖ്യ​മ​ന്ത്രി​ക്കും ന​ല്‍കി​യ​തു​മാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ എ​ത്തു​മ്പോ​ള്‍ ജ​ന​ങ്ങ​ളു​ടെ സ്വ​ത്തി​നും ജീ​വ​നും സം​ര​ക്ഷ​ണം ന​ല്‍കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ ചെ​യ്യു​ന്ന​തി​ന് 1972ലെ ​കേ​ന്ദ്ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം പ​ല​പ്പോ​ഴും ത​ട​സ​മാ​യി നി​ല്‍ക്കു​ക​യാ​ണ്.

സു​പ്രിം​കോ​ട​തി​യു​ടെ നി​ര്‍ദേ​ശം ന​ട​പ്പാ​ക്കി​യാ​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​രി​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും പോ​ലീ​സി​നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ കാ​ല​താ​മ​സ​മി​ല്ലാ​തെ സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യും. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തെ പ്ര​കൃ​തി ദു​ര​ന്ത​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത് കേ​ര​ള നി​യ​മ​സ​ഭ പാ​സാ​ക്കി​യ വ​ന്യ​ജീ​വി സം​ര​ക്ഷ​ണം (​കേ​ര​ള ഭേ​ദ​ഗ​തി) നി​യ​മ​ത്തെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ജോ​സ് കെ. ​മാ​ണി ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up